Saturday, October 17, 2009

അരികില്‍ നീ ഉണ്ടായിരിന്നങ്കില്‍....


നോക്കു എന്ത് മനോഹരം ആണ് നമ്മുടെ നാട്. എന്തൊരു ഭംഗിയാണു ഈ നദിക്ക് . "നീ ഒന്ന് ആറ്റിലോട്ടു നോക്ക് പുഴയില്‍ നിന്നും മീന്‍ പിടിച്ചു മടങുന്ന ചെറു വള്ളങ്ങള്‍". " നീ എന്റെ കൂടെ ഉള്ളപ്പോള്‍ എന്തിനും ഒരു ഭംഗി ഉണ്ടെടാ " ഇതു പറഞു അവള്‍ എന്റെ മാറിലോട്ടു ചേര്‍ന്ന് ഇരുന്നു. " എന്തിനാടാ എന്നെ ഇട്ടു പോകുന്നത് ..നമുക്ക് ഇങ്ങനെ ജീവിതകാലം മുഴുവന്‍ ഇരുന്നു കൂടെ?" .
"നമ്മള്‍ ഒരുമിച്ചു ഉള്ളപ്പോള്‍ എന്തൊരു രസമാ ..എന്നും വൈകിട്ട് നമുക്ക്‌ ടൌണില്‍ പോകാം..കപ്പലണ്ടി വാങ്ങിച്ചു കൊറിച്ചു തിന്നാം. നിന്നെ കെട്ടി പിടിച്ചു വണ്ടിയുടെ പുറകെ ഇരുന്നു യാത്ര ചെയ്യണമെടാ എന്നും എനിക്ക്".
"ആകാശത്തിലെ പറവകളെ പോലെ നമുക്ക് ഇഷ്ടംപോലെ പറന്നു പാറി നടക്കാം.അല്ലെടാ ? "
"എന്നെ ഒരു പാട് ഇഷ്ടം ആണോട?" അവളോട്‌ ഞാന്‍ എപ്പോളും ചോദിക്കാറുണ്ട് .."അതേടാ ഒരുപാട് ഒരുപാട്‌ ഇഷ്ടം ആണ്..ശരിക്കും എന്തൊരു ബന്ധം ആണു നമ്മള്‍ തമ്മില്‍...ശരിക്കും പണ്ടേ നമ്മള്‍ പരിചയപെടെണ്ടാതായിരിന്നു അല്ലെടാ "..എന്റെ ഹൃദയത്തെ പുണരാന്‍ എന്നവണ്ണം അവള്‍ കൂടതല്‍ എന്നിലേക്ക്‌ ചേര്‍ന്ന് ഇരുന്നു. "നോക്ക് പ്രകൃതി പോലും നമ്മളുടെ ഈ സ്നേഹം കണ്ടു സന്തോഷിക്കുന്നു..ചീവിടുകള്‍ നമ്മോളോട് ഉച്ചത്തില്‍ എന്തൊകെയോ പറയുന്നു. നമ്മുടെ സ്നേഹം കണ്ടു അസൂയപെടുക ആണോട അവറ്റകള്‍.."
"നീ പോകുമോടാ എന്നെ തനിയെ ആക്കി ?" അവളുടെ ചോദ്യത്തിന് ഒരു നിസംഗത ...
"സ്ഥിരമായ ഒരു വേര്‍പിരിയല്‍ അല്ലല്ലോട..നമ്മള്‍ അധികം വൈകാതെ ഒരുമിക്കും..ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കും..കുറച്ചു നാള്‍ കൂടി കാത്തിരിക്കെട.."ഇതു പറയുമ്പോള്‍ ആശ്വാസതിന്റെയോ നിസംഗത യുടെയോ ഒരു ഗത്ഗതം..ഇരുട്ടിനു കനം കൂടുന്നു ..നെഞ്ചില്‍ ഒരു തണുപ്പ് അരിച്ചു ഇറങ്ങുതത് പോലെ ...

3 comments:

കിലുക്കാംപെട്ടി said...

നല്ല ഭംഗിയുള്ള വരികള്‍...ഈ വരികളിലൂടെ കടന്നു പോയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.....

Bijoy Samuel Thattakkattu said...

അതെ എന്നും അടി കൂടാമായിരുന്നു നീ അരികില്‍ ഉണ്ടായിരുന്നേല്‍...............

Ammu said...

അവള്‍ തിരിച്ചായിരിക്കും ചിന്തിക്കുന്നത്...!!! അരികില്‍ നീ ഇല്ലായിരുന്നെങ്കില്‍...!!!