Wednesday, July 29, 2020

നിങ്ങൾ ഇത് വായിച്ചാൽ ഞെട്ടും.

നിങ്ങൾ ഇത് വായിച്ചാൽ ഞെട്ടും..

നിങ്ങൾ whatsapp എന്ന ആപ് ഉപയോഗിക്കുന്നുണ്ടോ. എങ്കിൽ ഉടനെ നിർത്തുക അതിനു പകരം 1832 മുതൽ പ്രചാരത്തിൽ ആയ വളരെ പൗരാണികമായ ടെലിഗ്രാഫ് (കമ്പി ഇല്ല കമ്പി)എന്നു എന്ന ടെക്നോളജി ഉപയോഗിക്കുക. ഇന്നേ വരെ നിങ്ങൾക്ക് എല്ലാർക്കും മെസ്സേജ് അയക്കാൻ whatsapp കൊണ്ട് പറ്റിയിട്ടുണ്ടോ. പ്രായം ആയവർ വാട്സ്ആപ് ഉപയോഗിക്കാൻ അറിയാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടില്ലേ. പക്ഷെ ടെലിഗ്രാഫ് വളരെ എളുപ്പം ആണ്. അയക്കുന്ന മെസ്സേജ് ടെലഗ്രാം ആയി നിങ്ങളുടെ വീട്ടിൽ എത്തും.ഇതു നിന്നു പോയതിൽ ഇൻഫോർമേഷൻ ടെക്നോളജി എന്ന ഒരു മാഫിയ ആണ് പുറകിൽ. ലക്ഷങ്ങൾ ആണ് ഇതിൽ ജോലി ചെയ്യുന്നവരുടെ പ്രതിഫലം. ഈ whatsapp ഉപയോഗിച്ചു എത്ര പേർ ആണ് ചതിയിൽ പെട്ടു ജീവൻ പോലും നഷ്ടം ആയതു. ടെലിഗ്രാം എന്ന കമ്പിയില്ല കമ്പിക്കു, കമ്പി ഇടാൻ വേണ്ട ചെലവ് ഇല്ല എന്നുമാത്രമല്ല യാതൊരു വിധമായ റേഡിയേഷനോ സൈഡ് എഫക്ടോ ഇല്ല.100% ഓർഗാനിക്.  അതു കൊണ്ടു ഇന്നുതന്നെ IT മാഫിയയെ തകർക്കും എന്നു തീരുമാനിച്ചു whatsapp uninstall ചെയ്തു മൊബൈൽ വലിച്ചു എറിയുക.

ഈ മെസ്സേജ് മൊബൈൽ വലിച്ചു എറിയുന്നതിന് മുമ്പ് നിങ്ങളുടെ ഫാമിലി ഗ്രൂപ്പ് ഉൾപ്പെടെ എല്ലാർക്കും share ചെയ്യുക..

Wednesday, July 1, 2020

എന്റെ പെണ്ണ്

പ്രായം 28 ആയി. ഇളയ ആള് ആയതുകൊണ്ട് ആണ് എന്ന് അറിയില്ല അപ്പനോ അമ്മയോ കല്യാണ ആലോചന പോയിട്ടു പെണ്ണ് കെട്ടേണ്ടേ എന്നു പോലും ചോദിക്കുന്നില്ല. ഒരു ദിവസം എന്റെ ചേട്ടനോട് കാര്യം പറഞ്ഞു. പുള്ളി പുഛ ഭാവത്തിൽ ഒരു നോട്ടം ഒരു ചോദ്യം.. നിനക്കു girl friends ഒന്നുമില്ലേ എന്നു. പ്രേമിക്കുന്നത് പാപം ആണെന്നും മാതാപിതാക്കൾ കണ്ടു പിടിക്കുന്ന പെണ്ണിനെ കെട്ടണം എന്നു പള്ളിയിൽ പ്രസംഗം ഒക്കെ കേട്ടു വളർന്ന ഞാൻ ആരു?ശശി.  എന്റെ അവസ്ഥ കണ്ട പുള്ളി തന്നെ വഴി പറഞ്ഞു.മാട്രിമോണിയൽ സൈറ്റ്.
ആറ്റിൽ നിന്നു ചൂണ്ടയിൽ വിര കോർത്തു മീൻ പിടിക്കാൻ നോക്കുന്നത് പോലെ സുമുഖൻ,സുന്ദരൻ ,മാർത്തോമാ ,ദൈവ ഭയം(അന്ന് ഉണ്ടായിരുന്നു) ഒക്കെ ചേർത്തു ഒരു പ്രൊഫൈൽ ഉണ്ടാക്കി.
പെട്ടന്ന് തന്നെ 5 മിനുട്ടിൽ ഒരു കൊത്തു ചൂണ്ടയിൽ. Optometrist ആണ് താല്പര്യം ഉണ്ട് എന്നൊക്കെ പറഞ്ഞ് സ്കൂളിൽ ഗ്രാമർ പഠിക്കാൻ തരുന്ന ഇംഗ്ലീഷ് സെന്റൻസ് പോലെ ഒരു മെയിൽ. By father  , ഒപ്പു. എന്തായിലും അപ്പൻ ഇത്ര ഇംഗ്ലീഷ് ഒന്നും കീച്ചില്ല. തിരിച്ചു ഞാനും ഗ്രാമർ ഒക്കെ നോക്കി മറുപടി അയച്ചു. അങ്ങനെ മെയിൽ പിന്നെ ജിടോക് ചാറ്റ് പിന്നെ വോയ്സ് ചാറ്റ് പിന്നെ നൈറ്റ് ചാറ്റ്😘 അങ്ങനെ ഒരിക്കലും തമ്മിൽ നേരിട്ട് കാണാത്ത ഞങ്ങളുടെ പ്രണയം പൂത്തു ഉലഞ്ഞു. 
പക്ഷെ കഥക്ക് ഒരു വില്ലൻ വേണമല്ലോ.  ആരു വില്ലൻ ? പെണ്ണിന്റെ അപ്പൻ തന്നെ. പുള്ളി വീട്ടിൽ ചെന്നു. വീട് ആണേൽ പോരാ, മതില് ഇല്ല,പുറകിൽ പമ്പ നദി, വെള്ളത്തിൽ ചാടി ചാകാൻ എളുപ്പം എന്നൊക്കെ റിപ്പോർട്ട് പ്രിപ്പയർ ചെയ്തു. ആകെ ജഗ പൊക.
ഇനി എന്തു ചെയ്യും. പ്രണയ ഹോർമോണുകൾ കാബേറെ നൃത്തം പോലെ മനസിനെ അമ്മാനം ആടുക ആണ്. അവൾ ഇല്ലെങ്കിൽ ഭൂമി പിളര്ന്നു നമ്മൾ മരിക്കും എന്നു കള്ള ഹോർമോണുകൾ ചെവിയിൽ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
ആറാം തമ്പുരാനിലെ മോഹൻലാലിനെ മനസിൽ ധ്യാനിച്ചു,ജബൽലാലീയിലെ മരുഭൂമിയെ സാക്ഷി ആക്കി ഫോൺ എടുത്തു ഒറ്റ വിളി..ആരെ.. പെണ്ണിന്റെ അപ്പനെ.
നെഞ്ചിടിപ്പ് ഫോണിൽ കൂടി കേൾക്കാൻ ഉള്ള ഓപ്ഷൻ ഒന്നും ഫോണിൽ ഇല്ലാത്തതിനാൽ പെണ്ണിന്റെ അപ്പൻ ഫ്ലാറ്റ്.. ആ പെണ്ണ് ആണ് 4 വട്ടം എനിക്കു മുട്ടൻ പണി തന്ന ഈ പെണ്ണ്..

Thursday, December 15, 2011

Because I love you so much.....


നിനക്ക് എന്നോട് പഴയ പോലെ സ്നേഹം ഇല്ല ...പണ്ട് എന്നും സ്നേഹം തുളുമ്പുന്ന വാക്കുകള്‍ ആയിരിന്നു നിന്റെ വായില്‍ നിന്നും വന്നത്..ഇപ്പോള്‍ കിളവന്‍മാരുടെ കൂട്ട് ആണു നിന്റെ വര്‍ത്തമാനം ....


എടാ നീ പറയുന്നത് എല്ലാം ഞാന്‍ ശ്രദ്ധിക്കുന്നില്ലേ ...ദേഷ്യം വന്നാല്‍ ഉടനെ സോറി പറയുന്നില്ലേ ... നീ പറയുന്നത് എല്ലാം ഞാന്‍ അനുസരിക്കുന്നില്ലേ ......
Because I love you so much.....

Thursday, November 5, 2009

നാട്ടിലെ മഴ

എന്ത് രസമാണ് മഴ കാണാന്‍..

എന്തു മനോഹരമാണ് മഴയുടെ ഈ സംഗീതം

Wednesday, October 28, 2009

ലവ് ലെറ്റര്‍ .

ടേബിളില്‍ പേപ്പറുകള്‍ അലസമായി കിടക്കുന്നു..ജോലി ചെയ്യാന്‍ മൂഡില്ല . പണ്ടോകെ ജോലി ചെയ്യാന്‍ എന്തൊരു ഉത്സാഹം ആയിരിന്നു..അത് എങ്ങനെ പ്രേമം തലയ്ക്കു പിടിച്ചില്ലേ..കോളേജില്‍ പഠിക്കുമ്പോള്‍ എങ്ങാനും പ്രേമിച്ചാല്‍ മതി ആയിരിന്നു..കൊതിയും മതിയും തീര്‍ക്കമായിരിന്നു . സ്വസ്ഥാമായി ജോലി എങ്കിലും ചെയ്യാമായിരിന്നു. അവളെ ഒന്ന് വിളിക്കാനും പറ്റില്ല. മൊബൈല്‍ ലോക്കെറില്‍ അല്ലെ. ഇനി ജോലി കണ്ടു പിടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ വക്കാവുന്ന ജോലി മതി. അന്ന് എങ്ങാനും പ്രേമം ഉണ്ടായാല്‍ ഫോണ്‍ വിളിക്കാമല്ലോ. കമ്പ്യൂട്ടര്‍ ലേക്ക് നോക്കി. gtalk ല്‍ കുറേ അവന്മാര്‍ ഓണ്‍ലൈന്‍ ഉണ്ട്. കുറേ പേര്‍ക്ക് ഹായ് വച്ചു . ഒരുത്തനും മൈന്‍ഡ് ചെയ്യുനില്ല . ഒരുത്തന്‍ പറഞു അവന്‍ ബിസി ആണന്നു . പിന്നെ എന്തിനാണോ ഇവന്മാര്‍ പച്ച സിഗ്നലും കാണിച്ചു ഓണ്‍ലൈന്‍ ആയി നില്‍ക്കുന്നത് ? ദൈവമേ ഈ ലോകത്ത് എനിക്ക് മാത്രമേ ജോലിതിരക്ക്‌ ഇല്ലാതെ ഉള്ളോ ? recession അല്ലെ ബിസി പറയുന്ന എല്ലാവനും ദൈവം പണി കൊടുത്തോളും.
എന്തങ്കിലും ചെയ്തേ പറ്റു..അവള്‍ക്ക് ഒരു ലവ് ലെറ്റര്‍ എഴുതാം. പേന എടുത്തു. പണ്ട് കോളജ് വിട്ടേ പിന്നെ ഒന്നും അതികം പേന കൊണ്ട് എഴുതിട്ടില്ല . അത് കൊണ്ട് ഒരു വരി എഴുത്യെപോളെ ദേഷ്യം വന്നു..എങ്കില്‍ google transliteration യു‌സ് ചെയ്തു മലയാളത്തില്‍ എഴുതാം.. മം അതും പാടാ..അതില്‍ മ എന്ന് എഴുതയാല്‍ ക എന്ന് ആണ് വരുന്നത്. എങ്കില്‍ english ല്‍ തന്നെ എഴുതാം.അങ്ങനെ ഒരു വിധം ഒരെണം ടൈപ്പ് ചെയ്തു.ടൈപ്പിംഗ്‌ എന്ന് പറഞാല്‍ ctrl a,ctrl c and ctrl v.
print എടുത്തു .കൊള്ളാം ഇതു കണ്ടാല്‍ അവള്‍ക്ക് എന്നെ പറ്റി ഒരു മതിപ്പു ഉണ്ടാകും. അവള്‍ അര്ത്ഥം മനസില്‍ ആകാതെ dictionery വല്ലോം അയച്ചു കൊടുക്കാന്‍ പറയുമോ ആവോ ? എന്തായുലും ഇന്ന് പോസ്റ്റ്‌ ചെയ്യാം.saturday അവള്‍ വീട്ടില്‍ വരുമ്പോള്‍ ലെറ്റര്‍ അവളുടെ കയ്യില്‍ കിട്ടും . അവള്‍ക്കു ഒരു surprise ആകട്ടെ .
തിങ്കള്‍ ആഴ്ച ..ദൈവമേ ഓഫീസില്‍ പോകണമല്ലോ..ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു . ദൈവമേ അലാറം അല്ലല്ലോ ഇതു അവള്‍ അല്ലെ ? ദൈവമേ സാധാരണ ഈ സമയത്ത് അവള്‍ക്ക് ക്ലാസ്സ്‌ അല്ലെ ? എന്തിനാവോ വിളിക്കുന്നത്‌. " അച്ചാച്ച എന്ത് പണിയ കാണിച്ചത് .എനിക്ക് letter വല്ലോം അയച്ചോ ? പപ്പ പൊട്ടിച്ചു ..ഇംഗ്ലീഷ് അറിയാത്തതിനാല്‍ പപ്പ അപ്പുറത്തെ ആന്റി യെ എന്തോ ജോലി അപ്ലിക്കേഷന്‍ ആണന്നു പറഞ്ഞു കാണിച്ചു. ആന്റി യും വായിച്ചു ..ഇടക്ക് ഇടക്ക് love ..kiss ..body..feel..life എന്നോകെ കണ്ടപ്പോള്‍ പുള്ളിക്കാരിക്ക് എഴുത്തിന്റെ "line" മനസില്‍ ആയി..ആകെ കുളമായി.."
ഈശ്വരാ ഈ ആഴ്ച പോയിക്കിട്ടി.. എഴുത്ത്‌ കയ്യില്‍ കൊണ്ട് കൊടുക്കുന്ന ഈ വിദ്യ കണ്ടു പിടിച്ചവനെ തല്ലണം..എതായുലും ഈ പരിപാടി വേണ്ട .... എഴുതണം എന്ന് തോന്നിയാല്‍ e mail മതി.
അങ്ങനെ വീണ്ടും ഓഫീസിലേക്ക് ....chating , love "lettering","coffeing",bloging,mathrubhumi.com,manoramaonline.com പിന്നെ ബോര്‍ അടിക്കുമ്പോള്‍ ജോലിയും ...

അടിക്കുറിപ്പ്‌ : ഈ കഥയിലെ ഞാന്‍ ഞാനല്ല. എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് ആണന്നു ഞാന്‍ പറയുന്നുമില്ല