Tuesday, December 2, 2008

എന്റെ പ്രണയം

തണുത്ത ഉറഞ്ഞ ഒരു രാത്രിയില്‍ തീ കാഞ്ഞു ഇരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ... അത് പോലെ ആണ് പ്രണയം. ജീവിതത്തില്‍ എന്തിന്റെയൊക്കെയോ ഒരു കുറവ് തോന്നുന്ന ഒരു സമയം . ആ സമയം തണുപ്പില്‍ ഇളം ചൂടു പോലെ നമ്മിലേക്ക്‌ ഒരു വ്യക്തി കടന്നു വരുന്നു.അവളോട്‌ തോന്നുന്ന ഒരു അടുപ്പം അത് ഒരു വികാരമായി മാറുന്നു. അതാണ് പ്രണയം .വളരെ അവിചാരിതമായി ആണ് അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് . ജിമെയിലില്‍ കണ്ട matrimonial സൈറ്റിലെ interest received mail ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആകും എന്ന് ഒരിക്കലും കരുതിയില്ല . പിന്നെ സംഭവങ്ങളുടെ പോക്ക് ഒരു കാറ്റിനെ പോലെ ആയിരിന്നു .ഇടക്ക് അത് ആഞ്ഞു അടിക്കും . ഇടക്ക് മന്ദഗതിയില്‍ ആകും.അവസാനം ഇല്ലാതായി എല്ലാം ശാന്തമാകും .ഇടക്കുള്ള എല്ലാം തടസങ്ങളും അതിജീവിച്ചുള്ള ആ ശാന്തത ഒരു സുഖം തന്നെ ആണ് . എനിക്ക് വഴക്ക് കൂടാനും പൊട്ടത്തരങ്ങള്‍ പറയാനും ഞാന്‍ ആണ് വലിയവന്‍ എന്ന് പറയാനും ഒരാള്‍ .ജീവിതത്തില്‍ എല്ലാം പങ്കു വക്കാന്‍ പകുതി ശരീരം ആയി അവള്‍ ..പ്രിയതമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു ...

Thursday, October 2, 2008

മൂന്നാര്‍

മൂന്നാറില്‍ വച്ച് ഞാന്‍ കാമറയില്‍ പകര്‍ത്തിയ പ്രകൃതിയുടെ ചില മനോഹര ദൃശ്യങ്ങള്‍




ഒരു അരുവി ... മറയൂരിലേക്കുള്ള വഴി മദ്ധ്യേ കണ്ടുപിടിച്ചത്

ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വര ആടുകള്‍



കുറിഞ്ഞി വര്‍ഗ്ഗത്തില്‍ പെട്ട പൂക്കള്‍




കാട്ടു ചെടികള്‍


മാട്ടുപ്പെട്ടി ടോപ്പ് പോയിന്റില്‍ നിന്നും ഉള്ള കാഴ്ച

കുണ്ടള ഡാമിലെ ഒരു തോണി യാത്ര





Tuesday, July 1, 2008

ഓര്‍മ്മ

എന്നുള്ളില്‍ എന്നും ഒരു ഓര്‍മ്മയായി
ഒരു തെന്നലായി അരികില്‍ നീ
കുളിരാര്‍ന്ന സന്ധ്യയിലും ഉഷസിലും
വെളിച്ചമായി നീ എന്നും എനര്കില്‍
ഏകാന്തത എനിക്ക് അന്യം
നിന്റെയ് അദൃശ്യമാം സ്പര്‍ശം
സ്വപ്ന തേരിലേറി നീ എനര്കില്‍
സ്വാന്തനത്തില്‍ തലോടലായി......

Sunday, March 16, 2008

കല്ബ

കല്ബയിലെ ടണല്‍.. പര്‍വത നിരകളില്‍ കൂടിയുള്ള മനോഹരമായ വഴികള്‍. യാത്ര സുഖം സസുഖം .
കല്ബ.. ഷാര്‍ജയുടെ ഭാഗം ...മനോഹരമായ ദൃശ്യം .അകലെ കണ്ടല്‍ കാടുകളും മലനിരകളും . ദുബായില്‍ നിന്നും ഇവിടെ എത്താന്‍ ദൂരം 150 km.

Friday, March 7, 2008

stiboltica

ഞാനും എന്റെ സുഹൃത്തായ ഷൈജുവും കണ്ടുമുട്ടുപോള്‍ ഞങ്ങള്‍ ലോകത്തിലുള്ള പല കാര്യങ്ങളെയും പറ്റി സംസാരിക്കാറുണ്ട് . അത് ചിലപ്പോള്‍ അമേരിക്കയുടെ ആണവ കരാറ് മുതല്‍ തിരുവല്ലയില്‍ ഉള്ള ആക്രി കച്ചവടക്കാരന്റെ ഒരു കാരണവും ഇല്ലാത്ത പോക്രിത്തരങളും വരെ ഞങ്ങളുടെ വിഷയമായി കടന്നു വരാറുണ്ട് . ചിലപ്പോള്‍ ചില തമാശകളും . അതില്‍ ചിലതു ചുവടെ ..

തിരോന്തത്തുകാരനായ ഒരു സുഹൃത്ത് pre degree പരീക്ഷ എഴുതുന്നു. ചോദ്യം 'what is a voltmeter ?' . ചോദ്യത്തില്‍ നിന്നും ഉത്തരം കിട്ടി എന്ന സന്തോഷത്തോടെ എഴുതാന്‍ തുടങ്ങി . voltmeter is a ........ used for measuring voltage. പക്ഷെ ഈ ഡാഷ് ഇട്ട ഭാഗത്തുള്ള വാക്ക് എത്ര ആലോചിട്ടും കിട്ടുന്നില്ല. അവസാനം രണ്ടും കല്പിച്ചു ഇങ്ങനെ എഴുതി . voltmeter is a 'stiboltica' used for measuring voltage. ഇതു കണ്ട ടീച്ചര്‍ stiboltica തനിക്കറിയാത്ത എന്തോ വല്യ സംഗതി ആണന്ന് കരുതി രണ്ടു മാര്‍ക്കിന്റെ ചോദ്യത്തിന് നാലു മാര്‍ക്ക് കൊടുത്തു എന്നത് പിന്നീട് ഉണ്ടായ കഥ .


അടുത്തത് ഷൈജുവിന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവത്തകനെ കുറിച്ച്. സിനിമ നടന്‍ കുനാല്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത‍ പുറത്തു വന്ന സമയം . എന്തിനാണ് ഈ കടും കൈ എന്ന് ഇദേഹത്തിനു സംശയം ..ആരോ പറഞു സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ലത്രേ കാരണം .. ഇതു കേട്ട സുഹൃത്തിന്റെ പ്രതികരണം " ഇങ്ങനെ എങ്കില്‍ നമ്മള്‍ ഒക്കേ എന്നേ തൂങ്ങി ചാകെണ്ടതാണ് !!!!!!!".

Saturday, February 16, 2008

Bed Space Available...


പണ്ടു പണ്ടു ദുബായ് അതിന്റെയ് ശൈശവ അവസ്ഥയില്‍ ആയിരിന്ന കാലം.നമ്മുടെ നാട്ടില്‍ നിന്നും ആളുകള്‍ ബോംബെ വഴി അറബികടല്‍ നീന്തി ദുബായില്‍ അബ്ര കടവില്‍ എത്തിയിരിന്ന ആ സുന്ദരകാലം.
അക്കാലത്ത് ഇവിടുത്തുകാര്‍ക്ക് കണക്കും ഇംഗ്ലീഷ്ഉം വശമില്ലായിരിന്നു.ആ ഒരു ലൂപ്‌ ഹോളിലൂടെ മലബാറി എന്ന ബ്രാന്‍ഡ് നെയിം ഉം ആയി (ശാസ്ത്രീയ നാമം : തേങ്ങകുലാക്കോ റബര്‍പാലികോ മലബാരിക്ക) തൂപ്പുകാരന്‍ മുതല്‍ മാനേജര്‍ പോസ്റ്റ് വരെ മലയാളി ഇടിച്ചു കയറിയിരിന്നു.പക്ഷെ എല്ലാം കാറ്റഗറിക്കാരെയും ഒരേ തരത്തില്‍ ദുബായിലേക്ക് വരാത്ത നാട്ടുകാര്‍ കരുതിയിരിന്നു.ശരിക്കും മഹാബലി തമ്പുരാന്‍ന്റെയ് കാലം പോലെ.
കാലം മാറി കഥ മാറി ..
ഇവിടുത്തുകാര്‍ കണക്കും ഇംഗ്ലീഷ്ഉം ട്യൂഷനു ചേര്‍ന്നു ക്രാഷ് കോഴ്സ് ലുടെ പഠിച്ചെടുത്തു.എണ്ണ വിറ്റ കാശ് കൊണ്ടു വല്യ പ്രൊജക്റ്റ് കള്‍ ഇവിടെ വരുവാന്‍ തുടങി.മലബാറിയെ കൊണ്ടു ഇതൊന്നും നടത്താന്‍ പറ്റത്തില്ല എന്ന തോന്നല് മൂലവും സായിപ്പിനെ കണ്ടാല്‍ മലയാളി കവാത്തു മറക്കും എന്ന് ഏതോ ഒരു മലയാളി ചാരന്‍ അറബികളോട് ഒറ്റിയതിനാലും യുറോപ്പിലും മറ്റും ആശാരി പ്പണിയും മേസ്തിരി പ്പണിയും മറ്റും ആയി ഗതി ഇല്ലാതെ നടന്ന കുറച്ചു വെള്ളക്കാരെ പിടിച്ചു കൊണ്ടുവന്നു അറബികള്‍ സ്വന്തം കമ്പനികളുടെ മുകളില്‍ ഇരുത്തി.
കാലം പിന്നെയും കടന്നു പോയി .
എന്തൊക്കെ ബിസ്സിനെസ് ചെയ്താല്‍ കാശ് ഉണ്ടാക്കാം എന്ന് സായ്പ്പ് ആലോച്ചു തുടങ്ങി. ആ സമയം നമ്മുടേ മല്ലു ചാരന്‍ വീണ്ടും ചില വിവരങ്ങള്‍ മല്ലുസിനേ പറ്റി പറഞു കൊടുത്തു."ഇവിടേ ഫ്ലാറ്റില്‍ ആണ് താമസം എങ്കിലും കേരളത്തില്‍ വല്യ വില്ലകള്‍ പണിഞു അര്‍മാദമായി വസിക്കുക ആണന്നും ".
ആഹാ അത്രക്കോ ഇവന്മാര്‍ക്ക് ഒരു പണി കൊടുക്കുക തന്നേ.... അങ്ങനെ റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനെസ് ബൂം ചെയ്യിപ്പിക്കുവാന്‍ തീരുമാനിച്ചു.ഈ തീരുമാനം ഫ്ലാറ്റുകളില്‍ തുച്ചമായ തുകക്ക് കഴിഞ്ഞിരുന്ന പ്രവാസികളെ ശരിക്കും വലയ്ക്കുവാന്‍ തുടങ്ങി. മാസ മാസം നാട്ടിലേക്കു കാശ് ചവട്ടികൊണ്ടിരുന്ന പാവംസിന്റെ മുകളില്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ ചവുട്ടുവാന്‍ തുടങ്ങി .
പിന്നെ ഒരു അതിജീവന മഹാമഹം തന്നേ നടന്നു. പാലും തേനും ഒഴുകുന്ന നാട്ടിലേക്കു ഇസ്രയെലുകാര്‍ ഈജിപ്തില്‍ നിന്നും പോയ പോലെ കുറച്ചു പേര്‍ ഷാര്‍ജ എന്ന എമിറേറ്റ് ലേക്ക് പലായനം ചെയ്തു. ഫാമിലി ക്കാര്‍ ഷെയറിങ് പോലെയുള്ള പരീക്ഷണംങള്‍ക്ക് മുതിര്‍ന്നു .
പാവം ബാച്ചിലേര്‍സ് ..
എന്തു ചെയ്യും . അങ്ങനെ റൂം സ്പേസുകള്‍ ബെഡ് സ്പെസുകളായി രൂപാന്തരം പ്രാപിച്ചു .റോഡില്‍ കൂടി നടന്നു പോകുമ്പോള്‍ ബെഡ് സ്പേസിനു പകരം foot space available എന്ന നോട്ടീസ് കണ്ടാല്‍ ഒരു മല്ലുസും ഒരു പ്രവാസിയും ഞെട്ടില്ല കാരണം ഇവിടുത്തെ rent , അമേരിക്ക ഡിസ്കവറി ആകാശത്തിലേക്കു വിട്ട പോലെയാണ് കൂടുന്നത്.കലികാലം അല്ലാതെ എന്തു പറയാന്‍ !!!

Friday, February 15, 2008

കല്‍ക്കട്ട ന്യൂസ്


നല്ല "രസമില്ലാത്ത" ചിത്രം.കാരണം രസകരമെന്നു തോന്നുന്ന പല കാര്യങളും ഇല്ലാതെ പച്ച ആയി എടുത്ത ചലച്ചിത്രം. പിരിമുറക്കം കുറക്കാന്‍ ആയി കുറച്ചു പാട്ടുകള്‍ ഉള്പെടുതിയിരിക്കുന്നു.ബ്ലസ്സി തന്റെയ് കഴിവ് വീണ്ടും കാണിച്ചിരിക്കുന്നു.ദീലീപ്ന്റെയ് കഥാപാത്രവും different ആയിരിക്കുന്നു.മീര ഒരിക്കല്‍ കൂടി തന്റെയ് അഭിനയതികവ് കാണിച്ചിരിക്കുന്നു.Totally തിര്‍ച്ചയായും കണ്ടിരികേണ്ട സിനിമ ...
***ഞാന്‍ ഇ സിനിമ കണ്ടത് ഷാര്‍ജ കോണ്‍കൊര്‍ഡില്‍ ....

Tuesday, February 12, 2008

മലയാളി

നമ്മള്‍ മലയാളികള്‍ ഒരു സംഭവം തന്നയാണ്‌ .ആരോ പറഞതു പോലേ "അമേരിക്കന്‍ വിസ കിട്ടുന്നത് വരെയ് കമ്മ്യൂണിസ്റ്റും അത് കഴിഞാല്‍ മുതലാളിത്തലിസ്റ്റും .." ഞാന്‍ സ്വപ്നം കാണുന്ന ഒരു കേരളം ഉണ്ട്. ഏത് രാത്രിയിലും ഏത് സമയത്തും നമ്മുടെ സേവനത്തിനായി തയാറുള്ള പോലീസുകാര്‍ .നല്ല റോഡുകള്‍ .സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്ല സേവനം .ഹര്‍ത്താലുകളും ബന്ദുകളുംഇല്ലാത്ത ദിവസങ്ങള്‍. എഴുതി എഴുതി എന്റെയ് കൈ ഒടിയും എന്ന് അല്ലെതേ യാതൊരു ഗുണവും ഉണ്ടാകും എന്ന് തോന്നുന്നില്ല .വിപ്ലവങള്‍ ഉണ്ടാക്കതേ വിപ്ലവങള്‍ ജയിക്കെട്ടേ എന്ന് പറഞിട്ട് ഒരു കാര്യവും ഇല്ല .വിപ്ലവങള്‍ ഉണ്ടാകെട്ടെ.......

Monday, February 4, 2008

ശുഭ പ്രതീക്ഷ

എനിന്ക്ക് എന്റേ സ്കൂള്‍ കാലത്തേ പറ്റി ഒരു പാടു പരാതികള്‍ ഉണ്ട്.കാലത്തിനോട് അല്ല അന്നുള്ള പഠന രിതികളേ പറ്റി.എന്നയ്‌ മലയാളം പഠിപ്പിച്ചത് സയന്‍സ് പോലെയും സയന്‍സ് പഠിപ്പിച്ചത് ചിത്ര കല പോലെയും ...മലയാളം ഗ്രമുറുകള്‍ പഠിച്ചു പഠിച്ചു ഒരു വൃത്തത്തില്‍ കിടന്നു കറങ്ങിയതും ഞാന്‍ഒരു തമാശ പോലേ ഓര്‍ക്കുന്നു. പക്ഷെ മലയാളത്തിനു എനിക്ക് മാര്‍ക്ക്‌ അന്‍പതില്‍ നാല്‍പ്പത്‌ കടക്കുമായിരുന്നു.മലയാളത്തോട് എനിക്ക് സ്നേഹമേ ഉള്ളു .

എന്റേ ഒരു കിഷ് വാസകാലത്ത് കിട്ടിയ ഒരു കൂട്ടുകാരന്‍ മലയാളം പദ്യങളും കവിതകളും ചൊല്ലുന്നുനതും വിവരിക്കുന്നതും കേട്ടപ്പോള്‍ ഞാന്‍ അതേ പദ്യം സ്കൂളില്‍ പഠിച്ചത് ഓര്‍ത്തു.എന്തു മനോഹരംആയി അദേഹം അത് അവതരിപ്പിക്കുന്നു ..സ്കൂളില്‍ പരീക്ഷക്ക്‌ വേണ്ടി അത് മനപ്പാഠം പഠിച്ച എനിക്ക് ഒരു വരി പോലും ചൊല്ലാന്‍ പറ്റുന്നില്ല .

നമ്മുടേ വിദ്യഭ്യാസ രീതിയുടെ പോരായ്മ ആണ് ഞാന്‍ ചൂണ്ടി കാണിച്ചത് . വളരേ രസകരമായ ഒരു കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു . ഫസ്റ്റ് ഇയര്‍ pre degree ക്ലാസ്സില്‍ ഫിസിക്സ് പഠിപ്പിക്കുന്നു ... velocity എന്ന് എന്തോ പറയുന്നു .velocity എന്നത് ഞാന്‍ സ്കൂളില്‍ പഠിച്ച പ്രവെഗമോ ( അതോ അവെഗമോ) ആണെന്നു മനസില്‍ ആക്കാന്‍ ഞാന്‍ ഒരു വര്‍ഷം എടുത്തു !!!!

എന്റേ അഭിപ്രായത്തില്‍ ഒരൊറ്റ സിലബസും ഒരൊറ്റ മീഡിയം ഉം ആയിരിക്കണം വിദ്യഭ്യാസത്തിനു .മലയാളത്തേ തള്ളി പറയുക അല്ല.പക്ഷെ job market വച്ചു english medium ആണ് നല്ലത്.ഒരിക്കല്‍ എന്റേ ഒരു സുഹൃത്ത് ഇപ്രകാരം പറയുക ഉണ്ടായി ."BSc chemistry പഠിച്ച സമയത്ത് BA english നു പോയാല്‍ മതി ആയിരിന്നു" എന്ന്.ജോലി അന്വഷിച്ചു നടന്ന ഒരു സമയത്തും പാവത്തിനേ പുള്ളി പഠിച്ച H2O ഉം CH2 ഉംസഹായിച്ചില്ല .

ഇപ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്‌ . നല്ലത് തന്നേ .ശുഭ പ്രതീക്ഷയോടെ ..........

*കിഷ് ..... വിസ മാറ്റത്തിനായി UAE യില്‍ നിന്നും ആളുകള്‍ പോകുന്ന IRAN ടെയ് ഒരു ചെറു ദ്വീപ് .

Monday, January 28, 2008

വംശനാശം

വംശനാശം സംഭവിക്കുന്ന ജന്തുജാല്ങള്‍ ലേ പറ്റി ആളുകള്‍ പരിതപിക്കുന്നതായി നാം കാണാറുണ്ട് .എന്നാല്‍ വംശനാശം സംഭവിക്കുന്ന മറ്റു ചില വസ്തുക്കള്‍ നമ്മുടേ ചുറ്റിലും ഉണ്ട് .അറിയാതേ നമ്മുടേ ജീവിതത്തില്‍ നിന്നും മാഞ്ഞു പോകുന്നവ .ഒരു കാലത്ത് ഒരു വീഡിയോ കാസറ്റ് കയില്‍ പിടിച്ചു നടുക്കുക എന്നാല്‍ ഒരു വല്യ സംഭവം തന്നേ ആയിരിന്നു..വീട്ടില്‍ വി സി പി ഉണ്ടന്ന് നാട്ടുകാരേ അറിയിക്കാം ..വി സി പി ഉണ്ടാന്നാല്‍ ടിവി ഉം ഉണ്ടന്ന് പരോക്ഷമായി അറിയിക്കുക ഉം ചെയ്യാം.ഇന്നത്തേ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു. വീഡിയോ കാസറ്റ് കയില്‍ പിടിച്ചു നടന്നാല്‍ ജനം കല്ല് എറി ഉം !!!!!(കുറച്ചു കൂടി പോയി ഇല്ലേ ...)



ഇതു തന്നേ സംഭവിച്ചു storage device കളായ ഫ്ലോപ്പി ഡിസ്ക് നും ഓഡിയോ കാസ്സെറ്റ് നും . മൊബൈലില്‍ bluetooth വച്ചു ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്തു കളിക്കുക ആണ് നമ്മള്‍ ഇപ്പോള്‍.


ഒരു കാലത്ത് ഒരു ഗ്രാമത്തിലേ കിരീടം ഇല്ല രാജാവ് ആയിരുന്നു പോസ്റ്റ് മാന്‍ ..പോസ്റ്റ് മാനും കത്തിനും കാലം ഗുഡ് ബൈ പറയുന്നു .
ഇതിനെല്ലാം പൊതു കാരണം എന്ത് ആണ ന്നു ചിന്തിച്ചിട്ടുണ്ടോ ...
അമേരിക്ക എന്നൊരു രാജ്യത്ത് നിന്നും ബില്‍ ഗേറ്റ്സ് എന്ന ഭയങ്കരന്‍ പടച്ചു വിട്ട ഡിജിറ്റല്‍ വിപ്ലവം ........( ആസ് പേര്‍ സം ബുദ്ധി ജിവീസ് ഒണ്‍ലി ) .
എന്തിനയൂം ഏതിനെയും കണ്ണ് അടച്ചു എതിര്‍ക്കുന്ന ബുദ്ധി ജീവികള്‍ ഇങ്ങനേ ഒക്കേ പറയും.അവര്ക്കു അറ്യില്ലല്ലോ ടെക്നോളജി യില്‍ ഉണ്ടായ വളര്ച്ച ബില്‍ ഗേറ്റ്സ് ന്റേതു മാത്രം അല്ലല്ലോ എന്ന് .അതില്‍ ഇന്ത്യ ക്കാരന്‍ സബിര്‍ ഭാട്ടി ഉം അത് പോലുള്ളആയിരം പതിനായിരം ആള്‍ക്കാരുടെ പ്രയത്നവും വിവിധ ടെക്നോളജി സും ഉണ്ടന്ന്..ഇ വംശ നാശ ങള്‍ കാലത്തിന്റെയ് അനിവാര്യത ആണെന്നും ....

Saturday, January 26, 2008

പാസ്സ്‌വേഡുകള്

എന്നു മുതലാണ്‌ ഓര്‍മ വച്ചത്‌ എന്നു തീരേയ് ഓര്‍മ ഇല്ല.അതു കണ്ടു പിടിച്ചു അന്ന് മുതല്‍ എഴുതാം എന്നു അതിമോഹം ഒന്നും ഇല്ല.
പാസ്സ്‌വേഡുകള്‍ ഓര്‍തതിരിക്കുക എന്നു കുറച്ചു പ്രയാസം ഉള്ള കാര്യം ആണ്.ജീവിതത്തിലേയ്‌ പല പാസ്സ്‌വേഡുകളുംമറന്നു പോയി.രക്ഷപെട്ടു.

Friday, January 25, 2008

എല്ലാവരും വല്യ ബ്ലോഗന്മാര്‍

എല്ലാവരും വല്യ ബ്ലോഗന്മാര്‍ ...എനിക്കും ആകണം..ഈ മലയാളം എഴുത്ത് ആണ് പാട്‌..ബ്ലോഗ് എഴുതി വല്യഫേമസ് ആകുവാന്‍ ഒരു ആഗ്രഹം ..അധികം നാള് ഇതു മുന്നോട്ട്‌ പോകില്ല എന്നു അറിയാം .....ശ്രമിച്ചു നോക്കാം മലയാളം ബ്ലോഗന്മാരില്‍ കിടുക്കേന്‍ മാര്‍ക്ക് വണക്കം
ചില സമയം ചില പഴയ ഓര്‍മകള്‍ മനസില്‍ കടന്നു വരും..ഒരു തിരമാല പോലെ.അതുക്കേയ്‌ എഴുതണം എന്നു തോന്നും...എല്ലാം ഒന്നും എഴുതാന്‍ പറ്റില്ല .നാട്ടുകാര്‍ തല്ലും.ഇപ്പോള്‍ നാട്ടുകാര്‍ എല്ലാം ഒര്‍കൂറ്ടില്‍.ഒരും രക്ഷ ഉം ഇല്ല.