Thursday, November 5, 2009

നാട്ടിലെ മഴ

എന്ത് രസമാണ് മഴ കാണാന്‍..

എന്തു മനോഹരമാണ് മഴയുടെ ഈ സംഗീതം

Wednesday, October 28, 2009

ലവ് ലെറ്റര്‍ .

ടേബിളില്‍ പേപ്പറുകള്‍ അലസമായി കിടക്കുന്നു..ജോലി ചെയ്യാന്‍ മൂഡില്ല . പണ്ടോകെ ജോലി ചെയ്യാന്‍ എന്തൊരു ഉത്സാഹം ആയിരിന്നു..അത് എങ്ങനെ പ്രേമം തലയ്ക്കു പിടിച്ചില്ലേ..കോളേജില്‍ പഠിക്കുമ്പോള്‍ എങ്ങാനും പ്രേമിച്ചാല്‍ മതി ആയിരിന്നു..കൊതിയും മതിയും തീര്‍ക്കമായിരിന്നു . സ്വസ്ഥാമായി ജോലി എങ്കിലും ചെയ്യാമായിരിന്നു. അവളെ ഒന്ന് വിളിക്കാനും പറ്റില്ല. മൊബൈല്‍ ലോക്കെറില്‍ അല്ലെ. ഇനി ജോലി കണ്ടു പിടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ വക്കാവുന്ന ജോലി മതി. അന്ന് എങ്ങാനും പ്രേമം ഉണ്ടായാല്‍ ഫോണ്‍ വിളിക്കാമല്ലോ. കമ്പ്യൂട്ടര്‍ ലേക്ക് നോക്കി. gtalk ല്‍ കുറേ അവന്മാര്‍ ഓണ്‍ലൈന്‍ ഉണ്ട്. കുറേ പേര്‍ക്ക് ഹായ് വച്ചു . ഒരുത്തനും മൈന്‍ഡ് ചെയ്യുനില്ല . ഒരുത്തന്‍ പറഞു അവന്‍ ബിസി ആണന്നു . പിന്നെ എന്തിനാണോ ഇവന്മാര്‍ പച്ച സിഗ്നലും കാണിച്ചു ഓണ്‍ലൈന്‍ ആയി നില്‍ക്കുന്നത് ? ദൈവമേ ഈ ലോകത്ത് എനിക്ക് മാത്രമേ ജോലിതിരക്ക്‌ ഇല്ലാതെ ഉള്ളോ ? recession അല്ലെ ബിസി പറയുന്ന എല്ലാവനും ദൈവം പണി കൊടുത്തോളും.
എന്തങ്കിലും ചെയ്തേ പറ്റു..അവള്‍ക്ക് ഒരു ലവ് ലെറ്റര്‍ എഴുതാം. പേന എടുത്തു. പണ്ട് കോളജ് വിട്ടേ പിന്നെ ഒന്നും അതികം പേന കൊണ്ട് എഴുതിട്ടില്ല . അത് കൊണ്ട് ഒരു വരി എഴുത്യെപോളെ ദേഷ്യം വന്നു..എങ്കില്‍ google transliteration യു‌സ് ചെയ്തു മലയാളത്തില്‍ എഴുതാം.. മം അതും പാടാ..അതില്‍ മ എന്ന് എഴുതയാല്‍ ക എന്ന് ആണ് വരുന്നത്. എങ്കില്‍ english ല്‍ തന്നെ എഴുതാം.അങ്ങനെ ഒരു വിധം ഒരെണം ടൈപ്പ് ചെയ്തു.ടൈപ്പിംഗ്‌ എന്ന് പറഞാല്‍ ctrl a,ctrl c and ctrl v.
print എടുത്തു .കൊള്ളാം ഇതു കണ്ടാല്‍ അവള്‍ക്ക് എന്നെ പറ്റി ഒരു മതിപ്പു ഉണ്ടാകും. അവള്‍ അര്ത്ഥം മനസില്‍ ആകാതെ dictionery വല്ലോം അയച്ചു കൊടുക്കാന്‍ പറയുമോ ആവോ ? എന്തായുലും ഇന്ന് പോസ്റ്റ്‌ ചെയ്യാം.saturday അവള്‍ വീട്ടില്‍ വരുമ്പോള്‍ ലെറ്റര്‍ അവളുടെ കയ്യില്‍ കിട്ടും . അവള്‍ക്കു ഒരു surprise ആകട്ടെ .
തിങ്കള്‍ ആഴ്ച ..ദൈവമേ ഓഫീസില്‍ പോകണമല്ലോ..ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു . ദൈവമേ അലാറം അല്ലല്ലോ ഇതു അവള്‍ അല്ലെ ? ദൈവമേ സാധാരണ ഈ സമയത്ത് അവള്‍ക്ക് ക്ലാസ്സ്‌ അല്ലെ ? എന്തിനാവോ വിളിക്കുന്നത്‌. " അച്ചാച്ച എന്ത് പണിയ കാണിച്ചത് .എനിക്ക് letter വല്ലോം അയച്ചോ ? പപ്പ പൊട്ടിച്ചു ..ഇംഗ്ലീഷ് അറിയാത്തതിനാല്‍ പപ്പ അപ്പുറത്തെ ആന്റി യെ എന്തോ ജോലി അപ്ലിക്കേഷന്‍ ആണന്നു പറഞ്ഞു കാണിച്ചു. ആന്റി യും വായിച്ചു ..ഇടക്ക് ഇടക്ക് love ..kiss ..body..feel..life എന്നോകെ കണ്ടപ്പോള്‍ പുള്ളിക്കാരിക്ക് എഴുത്തിന്റെ "line" മനസില്‍ ആയി..ആകെ കുളമായി.."
ഈശ്വരാ ഈ ആഴ്ച പോയിക്കിട്ടി.. എഴുത്ത്‌ കയ്യില്‍ കൊണ്ട് കൊടുക്കുന്ന ഈ വിദ്യ കണ്ടു പിടിച്ചവനെ തല്ലണം..എതായുലും ഈ പരിപാടി വേണ്ട .... എഴുതണം എന്ന് തോന്നിയാല്‍ e mail മതി.
അങ്ങനെ വീണ്ടും ഓഫീസിലേക്ക് ....chating , love "lettering","coffeing",bloging,mathrubhumi.com,manoramaonline.com പിന്നെ ബോര്‍ അടിക്കുമ്പോള്‍ ജോലിയും ...

അടിക്കുറിപ്പ്‌ : ഈ കഥയിലെ ഞാന്‍ ഞാനല്ല. എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് ആണന്നു ഞാന്‍ പറയുന്നുമില്ല

പേന കൊണ്ടുള്ള ഉപയോഗങ്ങള്‍ .

1. എഴുതാം
2. ബുക്ക്‌ മാര്‍ക്ക്‌ ആയി ഉപയോഗിക്കാം
3. ഫോണ്‍ കാര്‍ഡ്‌ ചുരണ്ടി നമ്പര്‍ എടുക്കാം
4. തല ചൊറിയാം
5. ചുമ്മാ കടിച്ചു ഇരിക്കാം
6. മറ്റുള്ളവരെ ഞോണ്ടാം
7. ചുമ്മാ പോക്കറ്റില്‍ വയ്ക്കാം .
8. ക്ലിപ്പ് ആയി use ചെയ്യാം.
9. പേപ്പര്‍ വെയിറ്റ് ആക്കാം
10. ചെവി തോണ്ടി ആയി use ചെയ്യാം
11. envelop പൊട്ടിക്കാന്‍ use ചെയ്യാം
12. plug pin (UK style) plug യില്‍ കേറ്റാന്‍ use ചെയ്യാം
13. carton പൊട്ടിക്കാന്‍ use ചെയ്യാം
14. board ല്‍ എഴുതിയ കാര്യങ്ങള്‍ explain ചെയ്യാന്‍ യു‌സ് ചെയ്യാം
15. മറ്റുള്ളവരെ എറിയാന്‍ യുസ് ചെയ്യാം
16. touch screen ഫോണില്‍ stylus ആയി യു‌സ് ചെയ്യാം
17. ruler ആയി use ചെയ്യാം
18. കുരുങ്ങിയ cassette ,wind ചെയ്യാന്‍ use ചെയ്യാം
19. CD പമ്പരം പോലെ കറക്കാം
20. ചിന്തിക്കുമ്പോള്‍ തലയില്‍ അടിച്ചു ആലോചിക്കാം (അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്.....പേന കൊണ്ടുള്ള ഉപയോഗങ്ങള്‍ .....???????)

Saturday, October 17, 2009

അരികില്‍ നീ ഉണ്ടായിരിന്നങ്കില്‍....


നോക്കു എന്ത് മനോഹരം ആണ് നമ്മുടെ നാട്. എന്തൊരു ഭംഗിയാണു ഈ നദിക്ക് . "നീ ഒന്ന് ആറ്റിലോട്ടു നോക്ക് പുഴയില്‍ നിന്നും മീന്‍ പിടിച്ചു മടങുന്ന ചെറു വള്ളങ്ങള്‍". " നീ എന്റെ കൂടെ ഉള്ളപ്പോള്‍ എന്തിനും ഒരു ഭംഗി ഉണ്ടെടാ " ഇതു പറഞു അവള്‍ എന്റെ മാറിലോട്ടു ചേര്‍ന്ന് ഇരുന്നു. " എന്തിനാടാ എന്നെ ഇട്ടു പോകുന്നത് ..നമുക്ക് ഇങ്ങനെ ജീവിതകാലം മുഴുവന്‍ ഇരുന്നു കൂടെ?" .
"നമ്മള്‍ ഒരുമിച്ചു ഉള്ളപ്പോള്‍ എന്തൊരു രസമാ ..എന്നും വൈകിട്ട് നമുക്ക്‌ ടൌണില്‍ പോകാം..കപ്പലണ്ടി വാങ്ങിച്ചു കൊറിച്ചു തിന്നാം. നിന്നെ കെട്ടി പിടിച്ചു വണ്ടിയുടെ പുറകെ ഇരുന്നു യാത്ര ചെയ്യണമെടാ എന്നും എനിക്ക്".
"ആകാശത്തിലെ പറവകളെ പോലെ നമുക്ക് ഇഷ്ടംപോലെ പറന്നു പാറി നടക്കാം.അല്ലെടാ ? "
"എന്നെ ഒരു പാട് ഇഷ്ടം ആണോട?" അവളോട്‌ ഞാന്‍ എപ്പോളും ചോദിക്കാറുണ്ട് .."അതേടാ ഒരുപാട് ഒരുപാട്‌ ഇഷ്ടം ആണ്..ശരിക്കും എന്തൊരു ബന്ധം ആണു നമ്മള്‍ തമ്മില്‍...ശരിക്കും പണ്ടേ നമ്മള്‍ പരിചയപെടെണ്ടാതായിരിന്നു അല്ലെടാ "..എന്റെ ഹൃദയത്തെ പുണരാന്‍ എന്നവണ്ണം അവള്‍ കൂടതല്‍ എന്നിലേക്ക്‌ ചേര്‍ന്ന് ഇരുന്നു. "നോക്ക് പ്രകൃതി പോലും നമ്മളുടെ ഈ സ്നേഹം കണ്ടു സന്തോഷിക്കുന്നു..ചീവിടുകള്‍ നമ്മോളോട് ഉച്ചത്തില്‍ എന്തൊകെയോ പറയുന്നു. നമ്മുടെ സ്നേഹം കണ്ടു അസൂയപെടുക ആണോട അവറ്റകള്‍.."
"നീ പോകുമോടാ എന്നെ തനിയെ ആക്കി ?" അവളുടെ ചോദ്യത്തിന് ഒരു നിസംഗത ...
"സ്ഥിരമായ ഒരു വേര്‍പിരിയല്‍ അല്ലല്ലോട..നമ്മള്‍ അധികം വൈകാതെ ഒരുമിക്കും..ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കും..കുറച്ചു നാള്‍ കൂടി കാത്തിരിക്കെട.."ഇതു പറയുമ്പോള്‍ ആശ്വാസതിന്റെയോ നിസംഗത യുടെയോ ഒരു ഗത്ഗതം..ഇരുട്ടിനു കനം കൂടുന്നു ..നെഞ്ചില്‍ ഒരു തണുപ്പ് അരിച്ചു ഇറങ്ങുതത് പോലെ ...

Friday, October 16, 2009

C1 ..SATWA TO DEIRA


ഞാന്‍ ആണ് മുഖ്യമന്ത്രി . കേരളം എനിക്ക് നന്നാക്കണം ..എന്റെ കീഴില്‍ കുറേ മന്ത്രിമാര്‍.എല്ലാവരും അവരുടെ വകുപ്പ് അനുസരിച്ച് പഠിത്തം ഉള്ളവര്‍ . ആരോഗ്യ മന്ത്രി ഒരു ഡോക്ടര്‍ ആണ്. വിദ്യഭ്യാസ മന്ത്രി ഒരു ഡോക്ടറെറ്റു ഉള്ള ആളു ആണ് . അങ്ങനെ എല്ലാരും .. മന്ത്രിമാര്‍ക്ക് വേറെ വേറെ ഓഫീസുകള്‍ ഇല്ല .എല്ലാരും ഒരുമിച്ചു ഒരു ഓഫീസ്‌ പോലെ ഇരുന്നു ആണ് ജോലി ചെയുന്നത്. ഞങ്ങളുടെ മന്ത്രിസഭക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട് .

കേരളത്തില്‍ നല്ല പോലീസ് ഉണ്ടാക്കണം. പോലീസ് ജനങ്ങളുടെ സുഹൃത്ത് ആകണം . ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോലീസ് സ്റ്റേഷനില്‍ കേറി ചെല്ലാം.എന്ത്കിലും പ്രശ്നം ഉണ്ടായാല്‍ പോലീസ് ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മതി .പോലീസ് ഓടി എത്തി വേണ്ട സഹായങ്ങള്‍ നല്‍കും.

സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം computerised ആണ്. ഏതു കാര്യത്തിനും ആദ്യം ഒരു ഡേറ്റ് നല്‍കും .ആ ഡേറ്റ് നകം കാര്യങള്‍ നടന്നിരിക്കും.

നാട്ടില്‍ മനോഹരങ്ങള്‍ ആയ റോഡ്കള്‍ ആണ്. കുണ്ടും കുഴിയും ഇല്ല. നഗരങ്ങളില്‍ നടക്കാന്‍ ഫുട്പാത്ത്‌ കള്‍ ഉണ്ട് .ചപ്പു ചവറുകള്‍ ഇടാന്‍ വലിയ ബോക്സുകള്‍ ഉണ്ട്.ഡെയിലി രണ്ടു നേരം അത് നീക്കം ചെയ്യും. ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശം ആണ്. ലങ്കിച്ചാല്‍ കടുത്ത പിഴ ചുമത്തും. ആര്‍കും വളരെ ഈസി ആയി മാന്യമായ ഏതു ബിസ്സിനെസ്സും ചെയ്യാം .ചുവപ്പ് നാടകള്‍ ഇല്ല.

നമ്മുക്ക് വേണ്ട പച്ചക്കറികളും അരിയും നമ്മള്‍ തന്നെ ആണ് ഉല്പാദിപിക്കുന്നതു. കൃഷി മാന്യമായ ഒരു തൊഴില്‍ ആണ് നാട്ടില്‍. സര്‍ക്കാര്‍ എല്ലാ വിധ സഹായകും നല്‍കും.
ഇന്ന് എനിക്ക് USA വരെ പോകണം. ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ട്. പെട്ടന്ന് തന്നെ ഇറങ്ങണം.പെട്ടന്ന് എന്തോ പോലെ..ദൈവമേ ഏതു എവിടെയാ..കുറേ കെട്ടിടങ്ങള്‍ ..അയ്യോ എന്റെ സ്റ്റോപ്പ്‌ ആയി..ടിക്കറ്റ്‌ ചെക്‌ ഔട്ട്‌ ചെയ്യണം..ഹോ രക്ഷപെട്ടു .സ്റ്റോപ്പ്‌ ആയപ്പോള്‍ ഏതായാലും ഉണര്‍ന്നു ...

എന്റെ പൊന്നെ..


അവള്‍ : ഡാ നീ എന്ത് ചെയ്യുക ആണ് ?
അവന്‍ : ഞാന്‍ ഒരു ബ്ലോഗ്‌ എഴുതി
അവള്‍: നീ എന്താ എഴുത്യത് ?
അവന്‍ : എടാ ഞാന്‍ jpeg ആയി അയച്ചു തരാം. നിനക്ക് അപ്പോള്‍ മൊബൈലില്‍ വായിക്കാമല്ലോ .
അവള്‍ : എന്നെ പറ്റി ആണോ എഴുത്യത് ?
അവന്‍ : അല്ലടാ..ഇതു വിഷയം വേറെ ആണ്
അവള്‍ : പോടാ ..നീ എന്നെപ്പറ്റി മാത്രം എഴുത്യാല്‍ മതി.ഇപ്പം തന്നെ എഴുതണം
അവന്‍ : ഡാ എനിക്ക് ഒരു ത്രെഡ് കിട്ടണ്ടേ ? കിട്ടിയാല്‍ അപ്പോള്‍ തന്നെ എഴുതാം
അവള്‍ : മിണ്ടൂല ...പോടാ @##$ ഇപ്പം തന്നെ എഴുതണം
അവന്‍ : ഡാ ഞാന്‍ എപ്പോള്‍ ബിസിയ . ഒരു അര്‍ജന്റ ജോലി ചെയുക ആണ്
അവള്‍ : പണ്ടോകെ ഞാന്‍ പറഞാല്‍ ഉടനെ നീ കവിത എഴുതുംയിരിന്നു.
അവന്‍ : ഡാ പിണങ്ങാതെ.
അവള്‍ : കല്യാണം കഴിഞേ പിന്നെ നിനക്ക് ഒരു സ്നേഹവും ഇല്ല
അവന്‍ : ഡാ ഞാന്‍ ബിസി ആണ്
അവള്‍ : എനിക്ക് ഇപ്പോള്‍ തന്നെ വേണം

അവന്‍ : ഉമ്മ ഡാ ഞാന്‍ എഴുതമെടാ . ഉടനെ തന്നെ എഴുതാം,ഈ പണി ഒന്ന് തീരട്ടെ
അവള്‍ : എനിക്ക് ഉമ്മയും കുമ്മയും ഒന്നും വേണ്ട ..ഇപ്പോള്‍ തന്നെ എഴുതണം.
അവന്‍ : സത്യമായിട്ടും ഞാന്‍ വീട്ടില്‍ ചെന്നാല്‍ ഉടനെ എഴുതാം.ഡാ ഞാന്‍ ഇറങ്ങുവ . ആറു മണി ആയി..ബൈ ബൈ ഉമ്മ ഓക്കേ ഡാ
അവള്‍ : പോടാ @#$$% ഉമ്മ ..ഓടട...

Thursday, October 15, 2009

Monkey Bussiness


ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു വ്യാപാരി എത്തി . നാട്ടില്‍ എല്ലാവരോടും താന്‍ ഒരു കുരങ്ങന് 10 രൂപയ്ക്കു വച്ച് വാങ്ങിക്കും എന്ന് അറിയിച്ചു . ഗ്രാമവാസികള്‍ നോക്കിയപ്പോള്‍ ഇഷ്ടംപോലെ കുരങ്ങന്മാര്‍ അവരുടെ നാട്ടില്‍ ഉണ്ട്. എല്ലാവരും അടുത്തുള്ള വനത്തില്‍ നിന്നും നാട്ടില്‍ നിന്നും കുര്ങന്മാരെ പിടിക്കാന്‍ തുടങി. ആയിരകണക്കിന് കുരങ്ങന്മാരെ ഒരെണ്ണംത്തിനു 10 രൂപ വച്ച് വ്യാപാരി വാങ്ങിച്ചു കൂട്ടി. അവസാനം എല്ലാരും പിടിച്ചു പിടിച്ചു കുരങ്ങനെ കിട്ടാതെ ആയപ്പോള്‍ നാട്ടുകാര്‍ പതുക്കെ പിടിത്തം നിര്‍ത്തി.
ഇതു കണ്ട വ്യാപാരി ഒരെണ്ണംത്തിനു 20 രൂപ ആക്കി.അപ്പോള്‍ നാട്ടുകാര്‍ക്ക്‌ വീണ്ടും ആവേശം ആയി . അവര്‍ കഷ്ടപെട്ടും കൂടതല്‍ കുരങ്ങന്മാരെ പിടിക്കാന്‍ തുടങി.വീണ്ടും പഴയ പോലെ കുരങന്മാരെ കിട്ടാതെ ആയി.അപ്പോള്‍ വ്യാപാരി അത് 25 രൂപ ആയി വര്‍ധിപ്പിച്ചു. അവസാനം ഗ്രാമത്തില്‍ കുരങ്ങന്മാരെ കിട്ടാതെ ആയി.

അങ്ങനെ ഒരു ദിവസം ഒരു കുരങന്റെ വില 50 രൂപ ആക്കി. ഉടനെ തന്നെ വ്യാപാരി ബിസ്സിനെസ്സ് ആവശ്യത്തിനു ആയി നഗരത്തിലേക്കു പോയി. ബിസ്സിനെസ്സ് കാര്യങള്‍ തന്റെ സഹായിക്കുന്ന ഒരാളെ ഏല്പിച്ചു.
വ്യാപാരി ഇല്ലാത്ത തക്കം നോക്കി അയ്യാളുടെ സഹായി ഗ്രാമവാസികളോട് പറഞു " നോക്കു എവിടെ കൂട്ടില്‍ ധാരാളം കുരങന്മാര്‍ ഉണ്ട് .ഇതിനെ ഞാന്‍ നിങ്ങള്ക്ക് 35 രൂപയ്ക്കു തരാം ,വ്യാപാരി വരുമ്പോള്‍ നിങ്ങള്‍ 50 രൂപയ്ക്കു വില്ക്കു.
ഗ്രാമ വാസികള്‍ എല്ലാരും തങ്ങളുടെ കയ്യില്‍ ഉള്ള എല്ലാ സമ്പാദ്യവും കൊടുത്തു സഹായിയുടെ കയ്യില്‍ നിന്നും കുരങ്ങന്മാരെ വാങ്ങികൂട്ടി.

പക്ഷെ ഈ സംഭവത്തിനു ശേഷം ഗ്രാമവാസികള്‍ വ്യാപാരിയോ അങ്ങേരുടെ സഹായിയോ കണ്ടിട്ടില്ല .


ശ്രദ്ധയ്ക്ക്‌ :
ഇതു ഒരു കഥ എന്നതില്‍ ഉപരി ecconomy,business എന്നിവയുമായി ബന്ധപ്പെട്ടു ഉപയോഗിക്കുന്ന ഒരു usage ആണ് monkey bussiness. അത് അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ പോസ്റ്റ്‌ ചെയ്തു എന്നുമാത്രം ...

Wednesday, October 14, 2009

ഈനാംപേച്ചി

ഈനാംപേച്ചിയെ കണ്ടിട്ടുണ്ടോ ? കേട്ട് മാത്രം അറിയാം ..ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നാ ചൊല്ല് വളരെ ഫേമസ് ആണ് .


ഇന്ന് ഇതിനെ പറ്റി ഒരു ന്യൂസ്‌ വായിച്ചു..എരുമേലിയില്‍ ഒരു വീട്ടിലെ കിണറ്റില്‍ ഇവന്‍ വന്നു വീണു..നാട്ടില്‍ എല്ലാര്ക്കും കാഴ്ചക്ക് വിരുന്നു ആയി ..വനപാലകര്‍ എത്തി ഇതിനെ കരക്ക്‌ കേറ്റി. ചെതുമ്പല്‍ ഉള്ള ശരീരവും കീരിയുടെ തലയും ആണ് ഇവന്.അട്ടയും ഉറമ്പും ആണ് പ്രധാന ആഹാരം . ഇംഗ്ലീഷില്‍ ഇവന്റെ പേര് പാന്‍ഗോളിന്‍ എന്നാണ് ....


പന്ത് പോലെ ഉരുണ്ടു ആണത്രെ ഇവന്റെ നടപ്പ്...
കൂടതല്‍ വിവരങ്ങള്‍

Saturday, October 3, 2009

ഒരു പാട്ട് പാടു പ്രിയതമേ

പ്രിയതമേ എനിക്ക് വേണ്ടി ഒരു പാട്ട് പാടു
ഒരിക്കല്‍ എങ്കിലും ഒരു പാട്ട് പാടു
നീ പാട്ട് പാടി അത് കേള്‍ക്കാന്‍ കൊതി ആകുന്നു
നിനക്ക് വേണ്ടി ഞാന്‍ കവിതകള്‍ എഴുതിയില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
നിനക്ക് വേണ്ടി ഞാന്‍ ബ്ലോഗുകള്‍ എഴുതിയില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
നിനക്ക് ഞാന്‍ ഒരുപാടു സ്നേഹം തന്നില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
പുഞ്ചിരി തൂകുന്ന മുഖത്തോടെ എന്നെ നോക്കി
എന്ന് പാടും പ്രിയതമേ എനിക്ക് വേണ്ടി ഒരു പാട്ട് ?

Monday, September 28, 2009

ആ മഴയും ഈ മഴയും ....

പള്ളിക്കൂടത്തിലേക്ക് .........
അലാറത്തിന്റെ കടോരമായ ശബ്ദം. സമയം രാവിലെ 4 മണി . ഹോം വര്‍ക്ക്‌ , പദ്യം കാണാതെ പഠിക്കല്‍.വെളിയില്‍ മഴ നന്നായി പെയ്യുന്നു . 7 മണി .ട്യൂഷന് പോകണം . മഴയ്ക്ക് ഒരു ശമനവും ഇല്ല . 8 മണി .വീട്ടില്‍ എത്തി . ഇനി സ്കൂളില്‍ പോകണം. മഴ ഒരു ദയയും ഇല്ലാതെ തകര്‍ത്തു പെയ്യുന്നു.മഴ ഒരു അനുഭവം ആണ്.മഴ നനഞു സ്കൂളില്‍ പോകുന്ന ഒരു അനുഭവം. കുട ഉണ്ടകിലും ശക്തമായ മഴയില്‍ മുഴുവനും നനയും . ബാഗ്‌ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ആ മണം ഇന്നലെ എന്ന പോലെ തോന്നുന്നു . റബര്‍ ചെരുപ്പ് ഇടുന്നത് കാരണം ദേഹം മുഴുവന്‍ ചെളി തെറിച്ചിരിക്കും. സ്കൂള്‍ പരിസരം മുഴവന്‍ ഒരു അണകെട്ട് പോലെ വെള്ളം നിറഞിരിക്കും. അപ്പോള്‍ ജനലില്‍ കൂടി വെളിലോട്ടു നോകുമ്പോള്‍ ഓട് മേഞ്ഞ മേല്‍ക്കൂരയില്‍ നിനും വെള്ളം വീഴുന്ന കാഴ്ച അതി മനോഹരം ആണ്.
വീട്ടില്‍ കമ്പിളി പുതുച്ചു ഉറങുവാന്‍ അപ്പോള്‍ കൊതി തോന്നും.അവധി ദിവസങളില്‍ എന്തെ മഴ ഇത്ര ശക്തമായി പെയ്യാത്തത് എന്ന് തോന്നി പോകും.
കോളേജിലേക്ക് ..........
എന്തൊകെയോ ശബ്ധങള്‍ .. പുതച്ചു കിടന്ന കമ്പിളി കുറച്ചു മാറ്റി പുറത്തേക്കു നോക്കുന്നു..നല്ല മഴ ആണ്.തോരുന്ന ലക്ഷണം ഇല്ല . ഇന്നു ഇനി മഴ നനഞു പോകണോ ? നോട്സ്‌ പെണ്പിള്ളരുടെ നോക്കി എഴുതാം . i am not feeling well . വീണ്ടും കമ്പിളിക്കുള്ളിലേക്ക് ....

Monday, May 25, 2009

മെയ്‌ 26

വീണ്ടും ഒരു may 26 . സാധാരണ ഞാന്‍ അറിയാതെ കടന്നു പോകുന്ന ദിവസം. എന്റെ ജന്മ ദിനം .കഴിഞ വര്‍ഷം മുതല്‍ അതിനു മാറ്റം വന്നു. എന്നെ അത് ഓര്‍മിപ്പിക്കാന്‍ എന്റെ കൂടെ ഒരാള്‍ . ഇനി അടുത്ത വര്‍ഷം മുതല്‍ ഒരാള്‍ കൂടി ...കാലം അതി വേഗത്തില്‍ പോകുവാണ്. പുറകിലോട്ടു ഞാന്‍ തിരിഞു നോക്കുന്നില്ല .അതിനു എനിക്ക് ഇഷ്ടമില്ല.നാളെയെക്കുറിച്ചു ചിന്തിക്കാന്‍ ആണ് ഇഷ്ടം.