Thursday, October 2, 2008
Tuesday, July 1, 2008
ഓര്‍മ്മ
ഒരു തെന്നലായി അരികില്‍ നീ
കുളിരാര്‍ന്ന സന്ധ്യയിലും ഉഷസിലും
വെളിച്ചമായി നീ എന്നും എനര്കില്
ഏകാന്തത എനിക്ക് അന്യം
നിന്റെയ് അദൃശ്യമാം സ്പര്‍ശം
സ്വപ്ന തേരിലേറി നീ എനര്കില്
സ്വാന്തനത്തില്‍ തലോടലായി......
Sunday, March 16, 2008
കല്‍ബ
Friday, March 7, 2008
stiboltica
ഞാനും എന്റെ സുഹൃത്തായ ഷൈജുവും കണ്ടുമുട്ടുപോള് ഞങ്ങള്‍ ലോകത്തിലുള്ള പല കാര്യങ്ങളെയും പറ്റി സംസാരിക്കാറുണ്ട് . അത് ചിലപ്പോള്‍ അമേരിക്കയുടെ ആണവ കരാറ് മുതല്‍ തിരുവല്ലയില്‍ ഉള്ള ആക്രി കച്ചവടക്കാരന്റെ ഒരു കാരണവും ഇല്ലാത്ത പോക്രിത്തരങളും വരെ ഞങ്ങളുടെ വിഷയമായി കടന്നു വരാറുണ്ട് . ചിലപ്പോള്‍ ചില തമാശകളും . അതില്‍ ചിലതു ചുവടെ ..
തിരോന്തത്തുകാരനായ ഒരു സുഹൃത്ത് pre degree പരീക്ഷ എഴുതുന്നു. ചോദ്യം 'what is a voltmeter ?' . ചോദ്യത്തില്‍ നിന്നും ഉത്തരം കിട്ടി എന്ന സന്തോഷത്തോടെ എഴുതാന്‍ തുടങ്ങി . voltmeter is a ........ used for measuring voltage. പക്ഷെ ഈ ഡാഷ് ഇട്ട ഭാഗത്തുള്ള വാക്ക് എത്ര ആലോചിട്ടും കിട്ടുന്നില്ല. അവസാനം രണ്ടും കല്പിച്ചു ഇങ്ങനെ എഴുതി . voltmeter is a 'stiboltica' used for measuring voltage. ഇതു കണ്ട ടീച്ചര്‍ stiboltica തനിക്കറിയാത്ത എന്തോ വല്യ സംഗതി ആണന്ന് കരുതി രണ്ടു മാര്‍ക്കിന്റെ ചോദ്യത്തിന് നാലു മാര്‍ക്ക് കൊടുത്തു എന്നത് പിന്നീട് ഉണ്ടായ കഥ .
അടുത്തത് ഷൈജുവിന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവത്തകനെ കുറിച്ച്. സിനിമ നടന് കുനാല്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്ന സമയം . എന്തിനാണ് ഈ കടും കൈ എന്ന് ഇദേഹത്തിനു സംശയം ..ആരോ പറഞു സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ലത്രേ കാരണം .. ഇതു കേട്ട സുഹൃത്തിന്റെ പ്രതികരണം " ഇങ്ങനെ എങ്കില്‍ നമ്മള് ഒക്കേ എന്നേ തൂങ്ങി ചാകെണ്ടതാണ് !!!!!!!".
Saturday, February 16, 2008
Bed Space Available...











