Wednesday, July 1, 2020

എന്റെ പെണ്ണ്

പ്രായം 28 ആയി. ഇളയ ആള് ആയതുകൊണ്ട് ആണ് എന്ന് അറിയില്ല അപ്പനോ അമ്മയോ കല്യാണ ആലോചന പോയിട്ടു പെണ്ണ് കെട്ടേണ്ടേ എന്നു പോലും ചോദിക്കുന്നില്ല. ഒരു ദിവസം എന്റെ ചേട്ടനോട് കാര്യം പറഞ്ഞു. പുള്ളി പുഛ ഭാവത്തിൽ ഒരു നോട്ടം ഒരു ചോദ്യം.. നിനക്കു girl friends ഒന്നുമില്ലേ എന്നു. പ്രേമിക്കുന്നത് പാപം ആണെന്നും മാതാപിതാക്കൾ കണ്ടു പിടിക്കുന്ന പെണ്ണിനെ കെട്ടണം എന്നു പള്ളിയിൽ പ്രസംഗം ഒക്കെ കേട്ടു വളർന്ന ഞാൻ ആരു?ശശി.  എന്റെ അവസ്ഥ കണ്ട പുള്ളി തന്നെ വഴി പറഞ്ഞു.മാട്രിമോണിയൽ സൈറ്റ്.
ആറ്റിൽ നിന്നു ചൂണ്ടയിൽ വിര കോർത്തു മീൻ പിടിക്കാൻ നോക്കുന്നത് പോലെ സുമുഖൻ,സുന്ദരൻ ,മാർത്തോമാ ,ദൈവ ഭയം(അന്ന് ഉണ്ടായിരുന്നു) ഒക്കെ ചേർത്തു ഒരു പ്രൊഫൈൽ ഉണ്ടാക്കി.
പെട്ടന്ന് തന്നെ 5 മിനുട്ടിൽ ഒരു കൊത്തു ചൂണ്ടയിൽ. Optometrist ആണ് താല്പര്യം ഉണ്ട് എന്നൊക്കെ പറഞ്ഞ് സ്കൂളിൽ ഗ്രാമർ പഠിക്കാൻ തരുന്ന ഇംഗ്ലീഷ് സെന്റൻസ് പോലെ ഒരു മെയിൽ. By father  , ഒപ്പു. എന്തായിലും അപ്പൻ ഇത്ര ഇംഗ്ലീഷ് ഒന്നും കീച്ചില്ല. തിരിച്ചു ഞാനും ഗ്രാമർ ഒക്കെ നോക്കി മറുപടി അയച്ചു. അങ്ങനെ മെയിൽ പിന്നെ ജിടോക് ചാറ്റ് പിന്നെ വോയ്സ് ചാറ്റ് പിന്നെ നൈറ്റ് ചാറ്റ്😘 അങ്ങനെ ഒരിക്കലും തമ്മിൽ നേരിട്ട് കാണാത്ത ഞങ്ങളുടെ പ്രണയം പൂത്തു ഉലഞ്ഞു. 
പക്ഷെ കഥക്ക് ഒരു വില്ലൻ വേണമല്ലോ.  ആരു വില്ലൻ ? പെണ്ണിന്റെ അപ്പൻ തന്നെ. പുള്ളി വീട്ടിൽ ചെന്നു. വീട് ആണേൽ പോരാ, മതില് ഇല്ല,പുറകിൽ പമ്പ നദി, വെള്ളത്തിൽ ചാടി ചാകാൻ എളുപ്പം എന്നൊക്കെ റിപ്പോർട്ട് പ്രിപ്പയർ ചെയ്തു. ആകെ ജഗ പൊക.
ഇനി എന്തു ചെയ്യും. പ്രണയ ഹോർമോണുകൾ കാബേറെ നൃത്തം പോലെ മനസിനെ അമ്മാനം ആടുക ആണ്. അവൾ ഇല്ലെങ്കിൽ ഭൂമി പിളര്ന്നു നമ്മൾ മരിക്കും എന്നു കള്ള ഹോർമോണുകൾ ചെവിയിൽ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
ആറാം തമ്പുരാനിലെ മോഹൻലാലിനെ മനസിൽ ധ്യാനിച്ചു,ജബൽലാലീയിലെ മരുഭൂമിയെ സാക്ഷി ആക്കി ഫോൺ എടുത്തു ഒറ്റ വിളി..ആരെ.. പെണ്ണിന്റെ അപ്പനെ.
നെഞ്ചിടിപ്പ് ഫോണിൽ കൂടി കേൾക്കാൻ ഉള്ള ഓപ്ഷൻ ഒന്നും ഫോണിൽ ഇല്ലാത്തതിനാൽ പെണ്ണിന്റെ അപ്പൻ ഫ്ലാറ്റ്.. ആ പെണ്ണ് ആണ് 4 വട്ടം എനിക്കു മുട്ടൻ പണി തന്ന ഈ പെണ്ണ്..

1 comment:

സ്വന്തം സുഹൃത്ത് said...

നല്ല എഴുത്ത് !

ക്ലൈമാക്സ് ഒന്നുടെ വിപുലമാക്കാമായിരുന്നു .