Monday, May 25, 2009
മെയ് 26
വീണ്ടും ഒരു may 26 . സാധാരണ ഞാന്‍ അറിയാതെ കടന്നു പോകുന്ന ദിവസം. എന്റെ ജന്മ ദിനം .കഴിഞ വര്‍ഷം മുതല്‍ അതിനു മാറ്റം വന്നു. എന്നെ അത് ഓര്‍മിപ്പിക്കാന്‍ എന്റെ കൂടെ ഒരാള്‍ . ഇനി അടുത്ത വര്‍ഷം മുതല്‍ ഒരാള്‍ കൂടി ...കാലം അതി വേഗത്തില്‍ പോകുവാണ്. പുറകിലോട്ടു ഞാന്‍ തിരിഞു നോക്കുന്നില്ല .അതിനു എനിക്ക് ഇഷ്ടമില്ല.നാളെയെക്കുറിച്ചു ചിന്തിക്കാന്‍ ആണ് ഇഷ്ടം.
Tuesday, December 2, 2008
എന്റെ പ്രണയം
തണുത്ത ഉറഞ്ഞ ഒരു രാത്രിയില്‍ തീ കാഞ്ഞു ഇരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ... അത് പോലെ ആണ് പ്രണയം. ജീവിതത്തില്‍ എന്തിന്റെയൊക്കെയോ ഒരു കുറവ് തോന്നുന്ന ഒരു സമയം . ആ സമയം തണുപ്പില്‍ ഇളം ചൂടു പോലെ നമ്മിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.അവളോട് തോന്നുന്ന ഒരു അടുപ്പം അത് ഒരു വികാരമായി മാറുന്നു. അതാണ് പ്രണയം .വളരെ അവിചാരിതമായി ആണ് അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് . ജിമെയിലില്‍ കണ്ട matrimonial സൈറ്റിലെ interest received mail ജീവിതത്തിലെ ഒരു വഴിത്തിരിവ് ആകും എന്ന് ഒരിക്കലും കരുതിയില്ല . പിന്നെ സംഭവങ്ങളുടെ പോക്ക് ഒരു കാറ്റിനെ പോലെ ആയിരിന്നു .ഇടക്ക് അത് ആഞ്ഞു അടിക്കും . ഇടക്ക് മന്ദഗതിയില്‍ ആകും.അവസാനം ഇല്ലാതായി എല്ലാം ശാന്തമാകും .ഇടക്കുള്ള എല്ലാം തടസങ്ങളും അതിജീവിച്ചുള്ള ആ ശാന്തത ഒരു സുഖം തന്നെ ആണ് . എനിക്ക് വഴക്ക് കൂടാനും പൊട്ടത്തരങ്ങള്‍ പറയാനും ഞാന്‍ ആണ് വലിയവന്‍ എന്ന് പറയാനും ഒരാള്‍ .ജീവിതത്തില്‍ എല്ലാം പങ്കു വക്കാന്‍ പകുതി ശരീരം ആയി അവള് ..പ്രിയതമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു ...
Thursday, October 2, 2008
Tuesday, July 1, 2008
ഓര്‍മ്മ
എന്നുള്ളില്‍ എന്നും ഒരു ഓര്‍മ്മയായി
ഒരു തെന്നലായി അരികില്‍ നീ
കുളിരാര്‍ന്ന സന്ധ്യയിലും ഉഷസിലും
വെളിച്ചമായി നീ എന്നും എനര്കില്
ഏകാന്തത എനിക്ക് അന്യം
നിന്റെയ് അദൃശ്യമാം സ്പര്‍ശം
സ്വപ്ന തേരിലേറി നീ എനര്കില്
സ്വാന്തനത്തില്‍ തലോടലായി......
ഒരു തെന്നലായി അരികില്‍ നീ
കുളിരാര്‍ന്ന സന്ധ്യയിലും ഉഷസിലും
വെളിച്ചമായി നീ എന്നും എനര്കില്
ഏകാന്തത എനിക്ക് അന്യം
നിന്റെയ് അദൃശ്യമാം സ്പര്‍ശം
സ്വപ്ന തേരിലേറി നീ എനര്കില്
സ്വാന്തനത്തില്‍ തലോടലായി......
Sunday, March 16, 2008
കല്‍ബ
Subscribe to:
Posts (Atom)










