Saturday, February 16, 2008

Bed Space Available...


പണ്ടു പണ്ടു ദുബായ് അതിന്റെയ് ശൈശവ അവസ്ഥയില്‍ ആയിരിന്ന കാലം.നമ്മുടെ നാട്ടില്‍ നിന്നും ആളുകള്‍ ബോംബെ വഴി അറബികടല്‍ നീന്തി ദുബായില്‍ അബ്ര കടവില്‍ എത്തിയിരിന്ന ആ സുന്ദരകാലം.
അക്കാലത്ത് ഇവിടുത്തുകാര്‍ക്ക് കണക്കും ഇംഗ്ലീഷ്ഉം വശമില്ലായിരിന്നു.ആ ഒരു ലൂപ്‌ ഹോളിലൂടെ മലബാറി എന്ന ബ്രാന്‍ഡ് നെയിം ഉം ആയി (ശാസ്ത്രീയ നാമം : തേങ്ങകുലാക്കോ റബര്‍പാലികോ മലബാരിക്ക) തൂപ്പുകാരന്‍ മുതല്‍ മാനേജര്‍ പോസ്റ്റ് വരെ മലയാളി ഇടിച്ചു കയറിയിരിന്നു.പക്ഷെ എല്ലാം കാറ്റഗറിക്കാരെയും ഒരേ തരത്തില്‍ ദുബായിലേക്ക് വരാത്ത നാട്ടുകാര്‍ കരുതിയിരിന്നു.ശരിക്കും മഹാബലി തമ്പുരാന്‍ന്റെയ് കാലം പോലെ.
കാലം മാറി കഥ മാറി ..
ഇവിടുത്തുകാര്‍ കണക്കും ഇംഗ്ലീഷ്ഉം ട്യൂഷനു ചേര്‍ന്നു ക്രാഷ് കോഴ്സ് ലുടെ പഠിച്ചെടുത്തു.എണ്ണ വിറ്റ കാശ് കൊണ്ടു വല്യ പ്രൊജക്റ്റ് കള്‍ ഇവിടെ വരുവാന്‍ തുടങി.മലബാറിയെ കൊണ്ടു ഇതൊന്നും നടത്താന്‍ പറ്റത്തില്ല എന്ന തോന്നല് മൂലവും സായിപ്പിനെ കണ്ടാല്‍ മലയാളി കവാത്തു മറക്കും എന്ന് ഏതോ ഒരു മലയാളി ചാരന്‍ അറബികളോട് ഒറ്റിയതിനാലും യുറോപ്പിലും മറ്റും ആശാരി പ്പണിയും മേസ്തിരി പ്പണിയും മറ്റും ആയി ഗതി ഇല്ലാതെ നടന്ന കുറച്ചു വെള്ളക്കാരെ പിടിച്ചു കൊണ്ടുവന്നു അറബികള്‍ സ്വന്തം കമ്പനികളുടെ മുകളില്‍ ഇരുത്തി.
കാലം പിന്നെയും കടന്നു പോയി .
എന്തൊക്കെ ബിസ്സിനെസ് ചെയ്താല്‍ കാശ് ഉണ്ടാക്കാം എന്ന് സായ്പ്പ് ആലോച്ചു തുടങ്ങി. ആ സമയം നമ്മുടേ മല്ലു ചാരന്‍ വീണ്ടും ചില വിവരങ്ങള്‍ മല്ലുസിനേ പറ്റി പറഞു കൊടുത്തു."ഇവിടേ ഫ്ലാറ്റില്‍ ആണ് താമസം എങ്കിലും കേരളത്തില്‍ വല്യ വില്ലകള്‍ പണിഞു അര്‍മാദമായി വസിക്കുക ആണന്നും ".
ആഹാ അത്രക്കോ ഇവന്മാര്‍ക്ക് ഒരു പണി കൊടുക്കുക തന്നേ.... അങ്ങനെ റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനെസ് ബൂം ചെയ്യിപ്പിക്കുവാന്‍ തീരുമാനിച്ചു.ഈ തീരുമാനം ഫ്ലാറ്റുകളില്‍ തുച്ചമായ തുകക്ക് കഴിഞ്ഞിരുന്ന പ്രവാസികളെ ശരിക്കും വലയ്ക്കുവാന്‍ തുടങ്ങി. മാസ മാസം നാട്ടിലേക്കു കാശ് ചവട്ടികൊണ്ടിരുന്ന പാവംസിന്റെ മുകളില്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ ചവുട്ടുവാന്‍ തുടങ്ങി .
പിന്നെ ഒരു അതിജീവന മഹാമഹം തന്നേ നടന്നു. പാലും തേനും ഒഴുകുന്ന നാട്ടിലേക്കു ഇസ്രയെലുകാര്‍ ഈജിപ്തില്‍ നിന്നും പോയ പോലെ കുറച്ചു പേര്‍ ഷാര്‍ജ എന്ന എമിറേറ്റ് ലേക്ക് പലായനം ചെയ്തു. ഫാമിലി ക്കാര്‍ ഷെയറിങ് പോലെയുള്ള പരീക്ഷണംങള്‍ക്ക് മുതിര്‍ന്നു .
പാവം ബാച്ചിലേര്‍സ് ..
എന്തു ചെയ്യും . അങ്ങനെ റൂം സ്പേസുകള്‍ ബെഡ് സ്പെസുകളായി രൂപാന്തരം പ്രാപിച്ചു .റോഡില്‍ കൂടി നടന്നു പോകുമ്പോള്‍ ബെഡ് സ്പേസിനു പകരം foot space available എന്ന നോട്ടീസ് കണ്ടാല്‍ ഒരു മല്ലുസും ഒരു പ്രവാസിയും ഞെട്ടില്ല കാരണം ഇവിടുത്തെ rent , അമേരിക്ക ഡിസ്കവറി ആകാശത്തിലേക്കു വിട്ട പോലെയാണ് കൂടുന്നത്.കലികാലം അല്ലാതെ എന്തു പറയാന്‍ !!!

No comments: